Competitions

Green Clean Earth - A GCEM Foundation campaign for save Earth supported by www.a2z4home.com
  PARTICIPANT  LIST UPLOAD PLANTS OUR PROJECTS jOIN COMPETITION REGISTER LOGIN

COMPETITIONS - കലാ കാർഷിക മത്സരങ്ങൾ:

ഹരിത പുരസ്‌കാരം സമ്മാനപദ്ധതിയുടെ സന്ദേശം കൂടുതൽ പ്രചരിപ്പിക്കാൻ വേണ്ടി വിവിധ മത്സരങ്ങൾ നടത്തുന്നു.മട്ടുപ്പാവ് കൃഷി മത്സരം (Terrace garden competition),എൻെറ പൂന്തോട്ടം(Existing Garden),എൻെറ പൂന്തോട്ടം(Proposed Garden),ജൈവ പച്ചക്കറി തോട്ട മത്സരം (Vegetable garden) എന്നിവയാണ്  ആരംഭിച്ച മത്സരങ്ങൾ.

ഒരു വൃക്ഷത്തൈ നട്ട് ഹരിതപുരസ്കാരം സമ്മാനപദ്ധതിയിൽ അപ്ലോഡ് ചെയ്ത ആർക്കും മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്.അപ്ലോഡ് ചെയ്യപ്പെട്ട മൊത്തം തൈകളുടെ ലിസ്റ്റിൽ കാണുന്ന ഗ്രീനർ നമ്പർ  (Greener number) മത്സരത്തോടൊപ്പം enter ചെയ്യേണ്ടതാണ്.

വൃക്ഷത്തൈകൾ അപ്ലോഡ് ചെയ്യാനും ഗ്രീനർ നമ്പർ ലഭിക്കാനും ഇവിടെ  CLICK ചെയ്യുക.
വീഡിയോ  അപ്ലോഡ് ചെയ്യുന്ന വിധം .

1) നിങ്ങളുടെ പ്രോജെക്ടിൻെറ  ഒരു മിനുട്ടിൽ കവിയാത്ത വിഡിയോ YOU TUBE ൽ അപ്ലോഡ് ചെയ്യുക.

2) ഫയൽ ഓപ്പൺ ചെയ്ത്  താഴേ കാണുന്ന  Shareഎന്ന ബട്ടൺ Click ചെയ്യുക.

3) Embeded എന്ന ബട്ടൺ ക്ലിക്ക് ചെയ്താൽ താഴെ ഒരു ലിങ്ക് പ്രത്യക്ഷപ്പെടുന്നതാണ്.ഈ ലിങ്ക് കോപ്പി ചെയ്ത് Competition / Joint Now എന്ന പേജിൽ Embed code എന്ന ഫീൽഡിൽ പേസ്റ് ചെയ്യുക.

കലാ കാർഷിക ത്സരത്തിൽ പങ്കെടുക്കാൻ ഇവിടെ  CLICK ചെയ്യുക.

എൻ്റെ പൂന്തോട്ടം -Ente Poonthottam

കെട്ടിടത്തിന്റെ/വീടിന്റെ പരിസരത്തു നിർമിച്ചിരിക്കുന്ന പൂന്തോട്ടത്തിന്റെ വീഡിയോ ഹരിതപുരസ്കാരം സമ്മാനപദ്ധതിയിൽ അപ്‌ലോഡ് ചെയ്താൽ ഏറ്റവും മികച്ചതിന് സമ്മാനങ്ങൾ നൽകുന്ന പദ്ധതിയാണ് എന്റെ പൂന്തോട്ടം.

Existing garden, proposed garden എന്നീ രണ്ട് വിധം പൂന്തോട്ട മത്സരങ്ങൾ ഉണ്ട്.
Existing garden:നിർമ്മാണം പൂർത്തിയായ പൂന്തോട്ടത്തിന്റെ വീഡിയോ ഹരിതപുരസ്കാരം സമ്മാനപദ്ധതിയിൽ അപ്‌ലോഡ് ചെയ്താൽ ഏറ്റവും മികച്ചതിന് സമ്മാനങ്ങൾ നൽകുന്ന പദ്ധതിയാണ് Existing garden competition.

proposed garden: നിർമ്മിക്കാൻ പോകുന്ന പൂന്തോട്ടങ്ങളുടെ മത്സരമാണിത്.ഇതിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ,പൂന്തോട്ടം നിർമ്മിക്കാൻ പോകുന്ന സ്ഥലത്തിന്റെ വീഡിയോ 2016 ഡിസംബർ 31ന് മുമ്പ് അപ്ലോഡ് ചെയ്യണം.
2017 മാർച്ച് ന് മുമ്പ് പൂർത്തിയായ പൂന്തോട്ടത്തിന്റെ വിഡിയോയും അപ്ലോഡ് ചെയ്യണം.

.ഒരുവൃക്ഷത്തൈ നട്ട് ഹരിതപുരസ്കാരം സമ്മാനപദ്ധതിയിൽ അപ്‌ലോഡ് ചെയ്തവർക്ക് മാത്രമേ മത്സരത്തിൽ പങ്കെടുക്കാൻ അർഹതയുള്ളൂ.

കലാ കാർഷിക ത്സരത്തിൽ പങ്കെടുക്കാൻ ഇവിടെ  CLICK ചെയ്യുക.

ഓൺലൈൻ പൂക്കള മൈലാഞ്ചിക്കൈ മത്സരം
2016 സെപ്റ്റംബർ മാസത്തിൽ ഓണവും ബക്രീദും ഒന്നിച്ചു വന്നപ്പോൾ അത് പരിസ്ഥിതി പ്രവർത്തനവുമായി ചേർന്ന് ആഘോഷിക്കാൻ വേണ്ടി സംഘടിപ്പിച്ച മത്സരമാണ് ഓൺലൈൻ പൂക്കള മൈലാഞ്ചിക്കൈ മത്സരം.ഒരു വൃക്ഷത്തൈ നട്ട് ഹരിതപുരസ്കാരം സമ്മാനപദ്ധതിയിൽ അപ്ലോഡ് ചെയ്തവർക് മാത്രമേ മത്സരത്തിൽ പങ്കെടുക്കാൻ അർഹതയുള്ളൂ.പൂക്കളമിട്ടവർ പൂക്കളത്തിന്റെ കൂടെനിന്ന് ഒരു സെൽഫി എടുത്ത് www.greencleanearth.org എന്ന വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യുക.ഹരിതപുരസ്കാരം സമ്മാനപദ്ധതിയിൽ ഒരുവൃക്ഷത്തൈ നട്ട് അപ്‌ലോഡ് ചെയ്തതാൽ ലഭിക്കുന്ന ഗ്രീനർ നമ്പറും കൂടെ എന്റർ ചെയ്യുക.ഏറ്റവും മികച്ച പൂക്കളത്തിന് സമ്മാനവും ഹരിതപുരസ്കാരവും നൽകും .മൈലാഞ്ചിക്കൈ മത്സരത്തിൽ പങ്കെടുക്കുന്നവർ മൈലാഞ്ചിയിട്ട കൈ അവർ നട്ടുവളർത്തുന്ന വൃക്ഷത്തിൻറെ കൂടെ പ്രദർശിപ്പിച്ച് ഒരു ഫോട്ടോ എടുത്ത് www.greencleanearth.orgഎന്ന വെബ്‌സൈറ്റിൽ അപ്ലോഡ് ചെയ്താൽ ഏറ്റവും മികച്ചതിന് സമ്മാനം നൽകുന്നതാണ് .

പ്രഖ്യാപിക്കാനിരിക്കുന്ന മത്സരങ്ങൾ 

കാർഷിക മത്സരങ്ങൾ 

കുപ്പയിലെ ഹരിത മാണിക്യം -Kuppayile Haritha manikyam

വെസ്റ് മാനേജ്‌മെന്റ് മത്സരങ്ങൾ 

ബയോ ഗ്യാസ് പ്ലാന്റ് മത്സരം
റെഡ് ഗ്രീൻ ബാസ്കറ്റ് മത്സരം
കമ്പോസ്റ്റു കുഴി മത്സരം
ഗ്രീൻ കൺസ്ട്രക്ഷൻ മത്സരം 

ഹരിത  സോളാർ ഭവന  മത്സരം

വീടുകളിൽ സോളാർ സംവിധാനം ഏർപെടുത്തിയവർ ഹരിതപുരസ്കാരം സമ്മാനപദ്ധതിയി ൽ  പങ്കെടുത്താൽ അത്തരക്കാരിൽ നിന്നും  നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്നവർക്ക്   സമ്മാനങ്ങൾ നൽകുന്ന പദ്ധതി.

I.T. സാക്ഷരതാ യജ്‌ഞം 

സ്മാർട്ട് ഫാമിലി

കലാമത്സരങ്ങൾ 

ഹരിത പുരസ്‌കാരം പദ്ധതിയിലൂടെ പരിസ്ഥിതി പ്രവർത്തനങ്ങളും പ്രചാരണങ്ങളും സജീവമാക്കാൻ വേണ്ടി പരിസ്ഥിതിയുമായി ബന്ധപ്പെട്ട താഴെ പറയുന്ന കലാമത്സരങ്ങൾ നടത്തുന്നതാണ് ,ഷോർട് ഫിലിം ,ഡോക്യൂമെന്ററി ,ഫോട്ടോഗ്രാഫി ,കാർട്ടൂൺ,ഇവന്റ് ക്രീയേഷൻ ,കവിത ,കഥ ,ലേഖനങ്ങൾ ,പോസ്റ്റർ രചന ,കൊളാഷ് ,സംഗീത നാടക ശിൽപം ,പ്രസംഗം ,ഗാനം ,ക്യാപ്‌ഷെൻ മത്സരം ,ലോഗോ മത്സരം, ആശയ മത്സരം ,ക്വിസ് എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി പ്രത്യേകം മത്സരം നടക്കുന്നു 
ജനറൽ ,കോളേജ് ,സ്കൂൾ , നഴ്സറി ,എന്നിങ്ങനെ 4 വിഭാഗങ്ങളിൽ മത്സരം നടക്കുന്നതാണ് .ടെക്സ്റ്റ് ,ഇമേജ് ,വീഡിയോ കാറ്റഗറികളിൽ വരുന്ന മത്സരങ്ങളിൽ ടെക്സ്റ്റ് മത്സരങ്ങൾ ഇംഗ്ലീഷിലും ,മലയാലയത്തിലും ഉണ്ടായിരിക്കും
1,  എല്ലാ മത്സരങ്ങളും പരിസ്ഥിതിയുമായി ബന്ധപെട്ടവ ആയിരിക്കണം2,  സൃഷ്ട്ടികൾ മൗലികമായിരിക്കണം3,  നേരത്തെ പബ്ലിഷ് ചെയ്‌തവയും അയക്കാവുന്നതാണ്4,  ഒരാൾക്ക് എത്ര വിഭാഗത്തിൽ വേണമെങ്കിലും പങ്കടുക്കാവുന്നതാണ് .5,  ഒരു വിഭാഗത്തിൽ ഒരാൾ ഒരു എൻട്രി മാത്രമേ നല്കാൻ പാടുള്ളൂ6,  സ്റ്റാർറേറ്റിംഗിലൂടെ പൊതുജനങ്ങൾ തിരഞ്ഞെടുക്കുന്ന 100 എൻട്രികളിൽ നിന്നും ജൂറികൾ തിരഞ്ഞെടുക്കുന്ന സൃഷ്ട്ടിക്ക് ക്യാഷ് പ്രൈസും പ്രശസ്തി പത്രവും ഉണ്ടായിരിക്കും7, ചുരുങ്ങിയത് 100   പേരെങ്കിലും  വൃക്ഷത്തൈകൾ  നട്ട്  ഹരിത പുരസ്‌കാരം സമ്മാന  പദ്ധതിയിലൂടെ  കലാ മത്സത്തിൽ പങ്കെടുത്താൽ മാത്രമേ   മത്സരം നടക്കുകയുള്ളൂ . 
658 Views