plant-trees-win-prize

  PARTICIPANT  LIST  COMPETITIONS OUR PROJECTS GREEN CLEAN EARTH
 വൃക്ഷത്തൈകളുടെ ഫോട്ടോ അപ്ലോഡ് ചെയ്യാൻ  3 ലളിത മാർഗങ്ങൾ .
1 ഒരു വൃക്ഷത്തൈ  നട്ട്  അതിൻ്റെ  ഫോട്ടോ എടുക്കുക plant trees
2 ഇവിടെ CLICK ചെയ്ത് താങ്കളുടെ പേര് രജിസ്റ്റർ ചെയ്യുക .(e mail id യും ഫോൺ നമ്പറും നിർബന്ധം )
3 Login ചെയ്‌ത്‌ MY ACCOUNT പേജിൽ എത്തിയാൽ
  UPLOAD PLANTSUPLOAD PLANTS
  എന്ന ബട്ടൺ  CLICK ചെയ്ത് നിർദ്ദേശങ്ങൾ പ്രകാരം ഫോട്ടോ അപ്‌ലോഡ് ചെയ്യുക
ഗ്രീനർ നമ്പർ .Greener number
ഒരു വൃക്ഷത്തൈയുടെ ഫോട്ടോ അപ്‌ലോഡ് ചെയ്തതിന് ശേഷം  PARTICIPANT LIST എന്ന ബട്ടൺ  CLICK ചെയ്യുക.താങ്കൾ അപ്‌ലോഡ് ചെയ്ത ഫോട്ടോയുടെ വരിയിലെ ഏറ്റവും ഇടത് ഭാഗത്ത് കാണുന്ന സീരിയൽ നമ്പറാണ് താങ്കളുടെ ഗ്രീനർ നമ്പർ .മത്സരങ്ങളിൽ പങ്കെടുക്കുമ്പോൾ ആവശ്യപ്പെടുന്ന സ്ഥലത്ത് ഗ്രീനർ നമ്പർ എന്റർ ചെയ്യുക.

 

3 steps  to upload plants & join harithapuraskaram
 1  Plant trees & 2.Take photo of one plant. Plant trees..Win prize
 2  Register your name in this site.
3  Go to your “My account page” .Click on  UPLOAD PLANTS  UPLOAD PLANTS
 Greener number
 After uploading  image of your plant in “Haritha puraskaram sammanapaddathi” It will be listed in “PARTICIPANT LIST‘.The left side serial number shown in participant list   corresponding to your image  is your   Greener number.

 

Haritha puraskaram Sammana paddhathi: GCEM Foundation   conducting a “Prize win” program for those who are ready to plant trees  in Kerala. Plant a new tree and upload the image to this site in  each month. Prize winner will be selected by draw in each month.This is for encourage people to plant trees ,against global warming. A prize worth Rs I.22 lakh(One lakh and twenty two thousand only) will be awarded among the winners in Kerala.Draw in each month.2nd Draw at Calicut  On Aguest 2016.Date will be announced soon.

ഹരിതപുരസ്കാരം സമ്മാനപദ്ധതി   

ആഗോളതാപനം,അന്തരീക്ഷ മലിനീകരണം,ജലദൗർലഭ്യം  മുതലായവയുടെ കെടുതിയിൽ  നിന്നും വരും തലമുറയെ രക്ഷപ്പെടുത്താനും ,നമ്മുടെ പ്രാഥമിക ആവശ്യങ്ങളായ ഭക്ഷണം, വസ്ത്രം,പാർപ്പിടം,വിദ്യാഭ്യാസം,ആരോഗ്യം എന്നീ മേഖലകളിൽ മെച്ചപ്പെട്ട സേവനങ്ങൾ നൽകി ജനങ്ങളുടെ ജീവിത നിലവാരം ഉയർത്താനും കാരുണ്യ പ്രവർത്തനങ്ങൾ നടത്താനും രൂപീ കൃതമായ GCEM Foundation എന്ന സന്നദ്ധ സംഘടനയുടെ   ഒരു പദ്ധതിയാണ് ഹരിതപുരസ്കാരം സമ്മാനപദ്ധതി .ഈ വർഷം നട്ട് വളർത്തുന്ന ഒരു വൃക്ഷത്തൈയുടെ, ഓരോ മാസത്തേയും വളർച്ച പ്രകടമാവുന്ന ഫോട്ടോ www.greencleanearth.org എന്ന വെബ്‌ സൈറ്റിൽ ഓരോ മാസവും അപ്‌ലോഡ് ചെയ്താൽ ,മാസംതോറുമുള്ള നറുക്കെടുപ്പിലൂടെ സമ്മാനങ്ങൾ നൽകുന്ന പദ്ധതിയാണ് ഹരിതപുരസ്കാരം സമ്മാനപദ്ധതി .കാർ .ബൈക് ,സ്മാർട്ട് ഫോൺ,സ്വർണ്ണ നാണയങ്ങൾ മുതലായവയാണ് സമ്മാനങ്ങൾ.1000  പേർ വൃക്ഷത്തൈകളുടെ ഫോട്ടോ  അപ്ലോഡ്  ചെയ്യുന്ന ഓരോ മാസത്തിലും നറുക്കെടുത്ത്  സമ്മാനങ്ങൾ നൽകുന്നു.  
ഒരു കോടി മരങ്ങൾ UNEP ലേക്ക് ഇങ്ങനെ  ഒരു കോടി  മരങ്ങൾ നട്ട് വളർത്തി UNEP (united Nations Environmental Programme) യിലേക്ക്  കേരളത്തിൻറെ  സംഭാവനയായി  സമർപ്പിക്കാനും ,20  ലക്ഷം മലയാളികൾ അവർ നട്ടുവളർത്തുന്ന വൃക്ഷത്തിൻറെ  കൂടെ നിന്ന്  സെൽഫിയെടുത്തു മരത്തിന്റെ പേരും ശാസ്ത്രീയ നാമവും ഗുണങ്ങളും വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച്  ഒരു ലോക റിക്കാർഡ് സ്ഥാപിക്കാനും പദ്ധതിയുണ്ട്   
ലോക പരിസ്ഥിതി ദിനമായ ജൂൺ 5 ന് എല്ലാവരും വൃക്ഷങ്ങൾ നടുന്നതിനെ പ്രോത്സാഹിപ്പിക്കാൻ പല പദ്ധതികളും നടപ്പിൽ വരുത്തുന്നുണ്ടെങ്കിലും ,തുടർ നടപടികൾ വളരെ ചുരുക്കം മാത്രമേ നടക്കുന്നുള്ളൂ എന്നത് ഒരു യാഥാർഥ്യമാണ് ഈ സാഹചര്യത്തിൽ പരിസ്ഥിതി പ്രവർത്തനങ്ങൾ 365 ദിവസവും ജീവിതത്തിൻറെ. ഭാഗമാക്കുക എന്ന സന്ദേശം പ്രചരിപ്പിക്കാൻ വേണ്ടിയാണ് ഹരിത പുരസ്‌കാരം സമ്മാന പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത് .
ലോകമെമ്പാടുമുള്ള 20 ലക്ഷം മലയാളികളുടെ സഹകരണത്തോടെ ഒരു മഹത്തായ ഹരിത വിപ്ലവം നടത്താനാണ് ജി സി ഇ എം ഫൌണ്ടേഷൻ ഉദ്ദേശിക്കുന്നത് .2016 ജൂൺ 5 മുതൽ 2017 ജൂൺ 5 വരെ ഈ വർഷം നിങ്ങൾ നട്ടു വളർത്തുന്ന ഒരേ ചെടിയുടെ ചിത്രങ്ങൾ ഓരോ മാസവും അപ്‌ലോഡ് ചെയ്യേണ്ടതും ,ഓരോ മാസവും നറുക്കെടുപ്പിലൂടെ സമ്മാനങ്ങൾ നൽകുന്നതുമാണ് 
സമ്മാനങ്ങളുടെ ആകര്ഷണീയതയ്ക്കപ്പുറംപ്രാണവായുവിൻറെ ശുദ്ധീകരണത്തിനായി ലോക മലയാളികളുടെ കാണിക്ക……! എന്ന വികാരം ഉൾക്കൊണ്ട് ഈ ജനകീയ കൂട്ടായ്മയോട് സഹകരിക്കണമെന്ന അഭ്യർത്ഥിക്കുന്നു .

 20 ലക്ഷം മലയാളികൾ ചേർന്ന് ലോക റിക്കാർഡ് സ്ഥാപിക്കുന്നു  

 

record 3 ഘട്ടങ്ങളിലായി നടപ്പിൽ വരുത്താൻ ഉദ്ദേശിക്കുന്ന ഈ പദ്ധതിയുടെ മൂന്നാം ഘട്ടം പൂർത്തിയാവുമ്പോൾ ഓരോരുത്തരും അവനവൻ വളർത്തുന്ന ചെടിയുടെ കൂടെ നിന്ന് സെൽഫി എടുത്ത് അയക്കേണ്ടതാണ് .20 ലക്ഷം മലയാളികളെ പങ്കെടുപ്പിച്ചു നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന ഈ പദ്ധതി ലോക റിക്കാർഡ് ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു
ഒന്നാം ഘട്ടത്തിൽ കോഴിക്കോട് ജില്ലയിൽ നിന്നും 1 ലക്ഷം ആളുകളെ ഈ പദ്ധതിയിൽ പങ്കെടുപ്പിക്കുകയും രണ്ടാം ഘട്ടത്തിൽ കേരളത്തിലെ മറ്റു ജില്ലകളിലേക്ക് കൂടി പ്രചാരണം വ്യാപിപ്പിക്കുകയും മൂന്നാം ഘട്ടത്തിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും ലോകത്തു മറ്റു രാജ്യങ്ങളിലും ഉള്ള മുഴുവൻ മലയാളികളെയും പങ്കെടുപ്പിച്ചു ഒരു വൻ ജനകീയ പ്രചരണ പ്രവർത്തന മുന്നേറ്റം ഉണ്ടാക്കാനും ജി സി ഇ എം  ഫൌണ്ടേഷൻ ലക്ഷ്യമിടുന്നു
മാനവ രാശിയുടെ നിലനിൽപ്പിനാധാരമായ  പ്രാണവായുവിൻറെ ശുദ്ധീകരണത്തിനായി ലോക മലയാളികൾ സംഘടിപ്പിക്കുന്ന ഈ മഹത്തായ പദ്ധതിക്ക് തുടക്കം കുറിക്കാൻ നമുക്ക് ഭാഗ്യം ലഭിച്ചതിൽ നമുക്ക് ഓരോരുത്തർക്കും അഭിമാനവും ഉത്തരവാദിത്തവുമുണ്ട്

ഹരിത പുരസ്‌കാരം പ്രവർത്തന രൂപരേഖ

ഈ പദ്ധതിയുടെ വിജയത്തിനായി വിവിധ മേഖല / വകുപ്പുതല കോ ഓർഡിനേറ്റർമാരെ ചുമതലപ്പെടുത്തന്നതാണ്.കൂടുതൽ പ്രവർത്തിക്കുന്നവർക്ക് കൂടുതൽ സമ്മാനങ്ങളും അംഗീകാരവും ലഭിക്കുന്നതാണ്. ഗ്രീനർ, ലീഡർ , ക്രിയേറ്റർ , എന്നിങ്ങനെയാണ് ഹരിത പുരസ്‌കാരം പ്രവർത്തകർ അറിയപ്പെടുന്നത് .

ആരാണ്  ഗ്രീനർ ?

ഈ വർഷം ഒരു മരം നട്ടു പരിപാലിക്കാനും 2017 ജൂൺ 5 വരെ ഓരോ മാസവും അതിൻറെ ചിത്രം സൈറ്റ് എന്ന വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യാനും തയ്യാറുള്ളവരെയാണ് ഗ്രീനർ എന്ന് പറയുന്നത് .
(എല്ലാ ഗ്രീനർമാർക്കും എല്ലാ മാസവും സമ്മാനം ലഭിക്കാൻ അവസരം ഉണ്ട് ) 

ആരാണ് ലീഡർ ?

ഹരിത പുരസ്‌കാരം പദ്ധതിയുടെ  സന്ദേശം പ്രചരിപ്പിച്ചു ഒരു പാട് ഗ്രീനർമാരെ (അതായത് മരം നടാൻ തയ്യാറുള്ളവരെ ) കണ്ടെത്തുന്നവരെയാണ് ലീഡർ എന്ന് പറയുന്നത് .ഇവർ കണ്ടെത്തിയ ഗ്രീനർ മാർക്ക് സമ്മാനം ലഭിച്ചാൽ   ലീഡർക്കും സമ്മാനം ലഭിക്കുന്നു .കൂടാതെ കൂടുതൽ ഗ്രീനർമാരെ കണ്ടെത്തിയാൽ പ്രത്യേക സമ്മാനവും ലഭിക്കുന്നു .

ഒരു ലീഡർക്ക്  എത്ര  ഗ്രീനർമാരെ  വേണമെങ്കിലും നിയമിക്കാവുന്നതാണ്  .ഏതു ഗ്രീനർക്ക് സമ്മാനം ലഭിച്ചാലും   സമ്മാനം LEADR  ക്കും  സമ്മാനം ലഭിക്കുന്നു

ആരാണ് ക്രീയേറ്റർ (CREATOR) ?

താൻ കണ്ടെത്തിയ ഗ്രീനിർമാരെ LEADER ആക്കാൻ കഴിവുള്ളവരെയാണ് ക്രീയേറ്റർ(CREATOR) എന്ന് പറയുന്നത് .ഇവരെ ഹരിത പുരസ്‌കാരം പദ്ധതിയുടെ ഡയറക്ടർ ബോർഡ് മെമ്പർമാർ ആക്കുന്നതും പദ്ധതിയുടെ നയരൂപീകരണത്തിൽ ആശയങ്ങളും അഭിപ്രായങ്ങളും അവതരിപ്പിക്കാൻ അവസരം നൽകുന്നതുമാണ് .അംഗീകരിക്കപ്പെടുന്ന പ്രൊജെക്ടുകൾക്ക് അവാർഡുകളും നടപ്പിൽ വരുത്താൻ ആവശ്യമായ ഫണ്ടും നൽകുന്നതാണ് .ഏറ്റവും കൂടുതൽ നന്നായി പെർഫോം ചെയ്യുന്ന ക്രീയേറ്റർമാർക്ക് ലോക റിക്കാർഡ് സ്‌ഥാപിക്കുന്ന വേദിയിൽ പ്രത്യേക അംഗീകാരവും ആദരവും നൽകുന്നതാണ് .
കൂടാതെ ഓരോ ക്രീയേറ്ററും കണ്ടെത്തിയ ലീഡർമാർക്കോ  ഗ്രീനർമാർക്കോ  സമ്മാനം ലഭിച്ചാൽ   ക്രീയേറ്റർക്കും  സമ്മാനങ്ങൾ ലഭിക്കുന്നതാണ്.

ഓരോ മാസവും നൽകുന്ന സമ്മാനങ്ങൾ

1,  വൃക്ഷങ്ങൾ നട്ട് വെബ്സൈറ്റിലൂടെ അപ്ലോഡ് ചെയ്തവരിൽ നിന്നും നറുക്കെവടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന ഒരാൾക്ക് ഒരു സ്മാർട്ട് ഫോൺ സമ്മാനമായി ലഭിക്കുന്നു

2,  ഹരിത പുരസ്‌കാരം പദ്ധതിയുടെ സന്ദേശം പ്രചരിപ്പിച്ചു ഓരോ മാസവും ഏറ്റവും കൂടുതൽ വ്യക്‌തികളെ ഈ പദ്ധതിയിൽ പങ്കാളിത്തം വഹിക്കാൻ പ്രേരിപ്പിച്ച വ്യക്തിക്ക് ഒരു സ്മാർട്ട് ഫോണും പ്രശസ്തിപത്രവും നൽകുന്നു

3,  നറുക്കെടുപ്പുദിവസം പങ്കടുത്തവരിൽ നിന്നും തത്സമയ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന ഒരാൾക്ക് ഒരു സ്മാർട്ട് ഫോൺ സമ്മാനമായി നൽകുന്നു

2017 ജൂൺ മാസത്തിൽ നൽകുന്ന സമ്മാനങ്ങൾ

4,  ഹരിതപുരസ്കാരം സമ്മാനപദ്ധതിയിലൂടെ നട്ടുവളർത്തികൊണ്ടിരിക്കുന്ന വൃക്ഷതൈയ്യുടെ കൂടെ നിന്ന് സെൽഫി എടുത്ത് അയച്ചവരിൽ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന ഒരാൾക്ക് ഒരു ലാപ്ടോപ്പ് സമ്മാനമായി നൽകുന്നു

5, ഒരുലക്ഷത്തി കൂടുതൽ ആളുകൾ മരം നട്ട് ചിത്രങ്ങൾ അപ്‌ലോഡ് ചെയ്താൽ നറുക്കെടുപ്പിലൂടെ ഒരാൾക്ക് ഒരു മോട്ടോർ ബൈക്ക് സമ്മാനമായി നൽകുന്നു 

6,  20 ലക്ഷത്തിൽ കൂടുതൽ ആളുകൾ മരം നട്ട് ചിത്രം അപ്‌ലോഡ് ചെയ്‌താൽ നറുക്കെടുപ്പിലൂടെ ഒരു കാർ സമ്മാനമായി നൽകുന്നു 
(20 ലക്ഷത്തിൽ കൂടുതൽ ആളുകൾ പങ്കെടുത്താൽ പങ്കാളിത്തത്തിന്റെ തോതനുസരിച്ചു കമ്മറ്റി തീരുമാന പ്രകാരം സമ്മാനങ്ങൾ വർധിക്കുന്നതാണ് )

7,  ഹരിതപുരസ്കാരം സമ്മാന പദ്ധതിയുടെ സന്ദേശം പ്രചരിപ്പിച്ചു ഏറ്റവും കൂടുതൽ ആളുകളെ പങ്കെടുപ്പിച്ച വ്യെക്തിക്ക് ഒരു ടാബ്ലെറ്റും പ്രശസ്തി പത്രവും നൽകുന്നു

8,     സമ്മാന കൂപ്പൺ നറുക്കെടുപ്പ് വിജയിക്ക് ഒരു സ്മാർട്ട് ഫോൺ സമ്മാനമായി നൽകുന്നു

9,   ഈ വർഷം ഏറ്റവും കൂടുതൽ മരങ്ങൾ വളർത്തിയ വ്യക്തിക്ക് ഒരു സ്മാർട്ട് ഫോണും പ്രശസ്തിപത്രവും
സമ്മാനമായി നൽകുന്നു

10,  ഏറ്റവും കൂടുതൽ വ്യക്തികളെ പങ്കെടുപ്പിച്ച സന്നദ്ധ സംഘടനയ്ക്ക് ക്യാഷ് പ്രൈസും പ്രശസ്തിപത്രവും

11,  ഏറ്റവും കൂടുതൽ വ്യക്തികളെ പങ്കെടുപ്പിച്ച സർക്കാർ സ്ഥാപനത്തിന് ക്യാഷ് പ്രൈസും പ്രശസ്തിപത്രവും

12,  ഏറ്റവും കൂടുതൽ വ്യക്തികളെ പങ്കെടുപ്പിച്ച വിദ്യാഭ്യാസ സ്ഥാപനത്തിന് ക്യാഷ് പ്രൈസും പ്രശസ്തി പത്രവും

13,  ഏറ്റവും കൂടുതൽ വ്യക്തികളെ പങ്കെടുപ്പിച്ച ബിസ്സിനെസ്സ് സ്ഥാപനത്തിന് ക്യാഷ് പ്രൈസും പ്രശസ്തി പത്രവും

14,  ടാർഗറ്റ് സംഖ്യയിൽ ഏറ്റവും കൂടുതൽ ശതമാനം അച്ചീവ്മെൻറ് നേടിയ വെക്തിക് ഒരു സ്മാർട്ട് ഫോണും പ്രശസ്തി പത്രവും

15,  ഏറ്റവും കൂടുതൽ വ്യക്തികളെ പങ്കെടുപ്പിക്കുന്ന വാട്സ്ആപ് ഗ്രൂപ്പ് അഡ്മിന് ക്യാഷ് പ്രൈസും പ്രശസ്തിപത്രവും

16,  ഏറ്റവും കൂടുതൽ വ്യക്തികളെ പങ്കെടുപ്പിക്കുന്ന ഫെയ്‌സ് ബുക്ക് ഗ്രൂപ്പ് അഡ്മിന് ക്യാഷ് പ്രൈസും പ്രശസ്തിപത്രവും

17,  2016 ലെ മഴ യാത്രയിൽ പങ്കെടുത്തവരും മരങ്ങൾ നട്ട് ഹരിതപുരസ്കാരം പദ്ധതിയിൽ അപ്‌ലോഡ് ചെയ്തവരുമായവരിൽ നിന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന ഒരാൾക്ക് ക്യാഷ് പ്രൈസ്

18,  2016 ലെ മഴ യാത്രയിൽ പങ്കെടുത്ത വിദ്യാർത്ഥികളിൽ ഏറ്റവും കൂടുതൽ പേരെ ഹരിത പുരസ്‌കാരം പദ്ധതിയിൽ പങ്കെടുപ്പിച്ച സ്ഥാപനത്തിന് ക്യാഷ് പ്രസും പ്രശസ്തിപത്രവും നൽകുന്നു

NB:സമ്മാനങ്ങൾ  ജിസം ഡയറക്ടേഴ്‌സ്  , കുടുംബശ്രീ കോഴിക്കോട് ജില്ലാമിഷൻ , ജിസം ക്രീയേറ്റർമാർ   എന്നിവരടങ്ങിയ  ഡയറക്ടർ ബോർഡ്    എടുക്കുന്ന   കാലോചിതമായ  തീരുമാനങ്ങൾക്ക്  വിധേയമാണ്.

 

IMG_4475 IMG_4494
ഹരിതപുരസ്കാരം സമ്മാന പദ്ധതിയുടെ ഒന്നാം നറുക്കെടുപ്പ് 22-07-2016 കോഴിക്കോട് എമറാൾഡ് ഹോട്ടലിൽ വെച്ചു പ്രൊഫ്: ശോഭീന്ദ്രൻ മാസ്റ്റർ നിർവഹിക്കുന്നു

 കലാമത്സരങ്ങൾ 

HAHaritha puraskarm

 

e-coupon: 
Join group competition and  win rs 20000 (twenty thousand).e coupon  used to participate group leader competition.While requesting You will get an e coupon with a unique group code and “Haritha puraskaram plant tree prize win” message. Share this coupon to all of your  friends, through ,whats app,email and face book & Promote them to plant  trees and upload images.If the most number of uploading come under your group code,you will get the prize worth 20000 (twenty thousand).

Click  here to request e coupon and type there “Send me an e coupon”.

 

Haritha puraskaram

 

Plant trees.Win prize !
HARITHA PURASKARAM -2016-17.5th june  2016 to  5th jun 2017
A GCEM Foundation campaign for save earth, supported by www. a2z4home.com , Online green architectural directory.

 

258 Views